അമ്മേ അരുത് .......!!!
അമ്മിഞ്ഞപാലില്‍ വിഷം ചാലിക്കരുത്
എന്‍ കുഞ്ഞിളം കഴുത്തില്‍ തൊട്ടില്‍ കയര്‍ കുരുക്കരുത്
അടുക്കള മുറ്റത്തെ കിണറിന്റെ അഗാതതയില്‍
എന്‍ കുഞ്ഞിക്കാല്‍ എറിഞ്ഞു വീഴ്ത്തരുത്
റെയില്‍വേ പാളത്തില്‍
എന്‍ രക്തക്കറ പുരട്ടരുത്
നിന്‍ സൌന്ദര്യ പിണക്കാതെ
വിവേജിച്ചറിയാനാവാത്ത ഈ നിഷ്കളങ്കതയില്‍ ഒളിഞ്ഞിരിക്കുന്നത്
നാളെയുടെ പുഞ്ചിരിയാവം .... പ്രതീക്ഷയാവാം.....