കുത്തും കോമയും ഇല്ലാത്ത ഒരു ജീവിതമായിരുന്നു അയാളുടേത് എന്നു വേണമെങ്കില്‍ പറയാം പക്ഷെ ആരാണ് അയാളെ "അരാജക വാദി " എന്നും മറ്റും പേര് നല്‍കാന്‍ ധൈര്യപെട്ടത് !!! ആര്‍കാണ് അതിനു അധികാരം???.....ഒരിക്കല്‍ വളരെ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന മാധ്യമങ്ങളെ ഇന്ന് കണ്ണും അടച്ചു വെറുക്കാന്‍ ഇതാണ് ഒരു വലിയ കാരണം 'എ.അയ്യപ്പന്‍ ന്‍റെ മരണം' 'അരാജക വാദി' എന്നു ഒട്ടും തന്നെ മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ മുദ്രകുത്തിയ ആള്‍ , ജോണ്‍ എബ്രഹാമിന്‍റെ സുഹൃത്ത് എന്നതാണോ ഈ 'label' ഇന് കാരണം??....ആയിരിക്കാം!! എന്നാല്‍ ഇതേ മാധ്യമ പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ 'അരാജക വാദികളെ' ഈ പേര് വിളിക്കാന്‍ ധൈര്യപെടുന്നില്ല?? ..... പണ്ടെവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട് സകാവ് നായനാര്‍ അനാവശ്യമായി ഇടപെട്ട ഒരു മാധ്യമ പ്രവര്‍ത്തകനെ 'idiot' എന്നു വിളിച്ചു എന്നത്.. എന്തിനനിവര്‍ ഈ 'idiot' വിളിക്കായി ഇന്ന് കാത്തിരിക്കുന്നത്!! ഇന്നവര്‍ക്ക് ഏറ്റവും യോജിച്ച 'label' ലും ഇത് തന്നെ അല്ലെ?. കവി യുടെ ഒരു സുഹൃത്ത് എഴുതിയത് വായിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ അനാവശ്യ ചിന്ദ "അയ്യപ്പന്‍ സമാധി ആയി, കാലം മറഞ്ഞു എന്നൊന്നും പറയുവാന്‍ അയ്യപ്പനെ അറിയുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല അയ്യപ്പന്‍ ചത്തു എന്നു തന്നെയേ പറയാന്‍ കഴിയു എന്ന്" ശരി ആയിരിക്കാം ആ കവിയെ സുഹൃത്തുകള്‍ക്കും,സഹോദരിക്കും അറിഞ്ഞിരുന്ന പോലെ ആര്കരിയാമയിരുന്നു ??. ജീവിച്ചിരികുമ്പോള്‍ നിഷേധിക്കപ്പെട്ട പരിഗണനയും സ്നേഹവും കവി യെ മരണ ശേഷവും പിന്തുടര്‍ന്നു ഒരു ശവത്തിനു ലഭിക്കേണ്ട ഒരു പരിഗണന പോലും ഈ കവിക്ക് ലഭിച്ചിട്ടില്ല .... കവി എഴുതിയ ഒരു കവിതയില്‍ പറയുന്നുണ്ട് " ഇന്ന് നിന്നെ തള്ളി പറഞ്ഞവര്‍ ....... നാളെ നിന്റെ ശവത്തില്‍ വീണ് കരയും " താള്ളി പറഞ്ഞവര്‍ ആരും തന്നെ കരഞ്ഞില്ല നല്‍കേണ്ട പരിഗണനയും നല്‍കിയില്ല അവഹേളന മാത്രമല്ലാതെ.......നീ അറിയുക കവി നിന്നെ ജീവിച്ചിരിക്കുമ്പോള്‍ പരിഗണിച്ചവരും സ്നേഹിച്ചിരുന്നവരും മാത്രം വീണു കരഞ്ഞു നിന്‍റെ ശരീരത്തില്‍ ....
Sunday, November 7, 2010
Subscribe to:
Post Comments (Atom)
:)
ReplyDelete